National

ഗുഡ്ഡു ജമാലി ബിഎസ്പി വിട്ട് എസ്പിയില്‍ ചേര്‍ന്നു; ലോക്‌സഭ സ്ഥാനാര്‍ത്ഥിയായേക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലഖ്‌നൗ: ബിഎസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഗുഡ്ഡു ജമാലി എന്ന ഷാ അലം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എസ്പിയില്‍ ചേര്‍ന്നു. എസ്പി സംസ്ഥാന അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിദ്ധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

അസംഗഢിലെ മുബാറക്പൂരില്‍ നിന്നും രണ്ട് തവണ എംഎല്‍എയായിട്ടുള്ള ജമാലി ജില്ലയില്‍ വലിയ സ്വാധീനമുള്ള നേതാവാണ്. അസംഗഢ് ലോക്‌സഭ മണ്ഡലത്തില്‍ 2014ല്‍ മുലായം സിങ് യാദവിനെതിരെയും 2022ല്‍ ധര്‍മ്മേന്ദ്ര യാദവിനെതിരെയും ബിഎസ്പി സ്ഥാനാര്‍ത്ഥിയായി ജമാലി മത്സരിച്ചിട്ടുണ്ട്.

2022ലെ അസംഗഢ് ഉപതിരഞ്ഞെടുപ്പില്‍ 2,66,210 വോട്ട് നേടിയിരുന്നു. മണ്ഡലത്തിലെ മുസ്‌ലിം വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ കഴിഞ്ഞതോടെയായിരുന്നു ഇത്. 2014ലും ഇത്ര തന്നെ വോട്ട് ജമാലി നേടിയിരുന്നു. ആ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുലായം സിങ് യാദവ് 3.40 ലക്ഷം വോട്ടാണ് നേടിയത്.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അസംഗഢിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ എസ്പി പ്രഖ്യാപിച്ചിട്ടില്ല. ജമാലിയെ പരിഗണിക്കുമെന്നാണ് വിവരം.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

SCROLL FOR NEXT