National

'ലാഭക്കൊതിയുള്ളവര്‍ ബിജെപിയിലേക്ക് പോകും', ചീഫ് വിപ്പും രാജി വച്ചു; പ്രതികരിച്ച് അഖിലേഷ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലഖ്നൗ: സമാജ്‌വാദി പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മനോജ് കുമാര്‍ പാണ്ഡെ രാജിവെച്ചു. ഉത്തര്‍പ്രദേശ് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് മനോജ് പാണ്ഡെയുടെ രാജി. റായ്ബറേലി ജില്ലയിലെ ഉഞ്ചഹറില്‍ നിന്നുള്ള എംഎല്‍എയാണ് മനോജ് പാണ്ഡെ. സംഭവം എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് കനത്ത തിരിച്ചടിയാണ്. അഖിലേഷ് വിളിച്ച യോഗത്തില്‍ എട്ട് പാര്‍ട്ടി എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല.

'സമാജ്‌വാദി പാര്‍ട്ടിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എല്ലാ തന്ത്രങ്ങളും ബിജെപി പ്രയോഗിക്കും. ബിജെപി വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യും. ലാഭക്കൊതി ആഗ്രഹിക്കുന്ന ഞങ്ങളുടെ ചില നേതാക്കള്‍ ബിജെപിയിലേക്ക് പോകും'. മനോജ് പാണ്ഡെയുടെ രാജിയില്‍ അഖിലേഷ് യാദവിന്റെ പ്രതികരണം ഇങ്ങനെ.

ഉത്തര്‍പ്രദേശിലെ പത്ത് സീറ്റിലും ഹിമാചല്‍പ്രദേശിലെ ഒരു സീറ്റിലും ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഏഴും സമാജ്‌വാദി പാര്‍ട്ടിക്ക് മൂന്നും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ നിയമസഭയില്‍ ഉണ്ട്. എന്നാല്‍ എട്ടാമത്തെ സ്ഥാനാര്‍ത്ഥിയായി ബിജെപി മുന്‍ എസ് പി നേതാവ് സഞ്ജയ് സേത്തിനെ മത്സരിപ്പിക്കുകയാണ്. സമാജ്‌വാദി പാര്‍ട്ടിയിലെ 10 എംഎല്‍എമാര്‍ തങ്ങളെ പിന്തുണയ്ക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT