National

'ബിജെപിയെ പരാജയപ്പെടുത്തൂ, രാജ്യത്തെ രക്ഷിക്കൂ'; അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആഗ്ര: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്തു. ആഗ്രയിൽ വച്ചാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തത്. കോൺഗ്രസ്-എസ്പി സീറ്റ് വിഭജനം പൂർത്തിയായതിന് പിന്നാലെയാണ് അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച്ച യാത്രക്കൊപ്പം ചേര്‍ന്ന പ്രിയങ്ക ഗാന്ധി ഇന്നും യാത്രയിൽ പങ്കെടുത്തു.

ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ് വരുന്നതെന്ന് അഖിലേഷ് യാദവ് യാത്രയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തു രാജ്യത്തെ രക്ഷിക്കൂ. കർഷകർ പ്രതിസന്ധിയിലാണ്. അതിനെ തുടർന്ന് അവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നു. ഇൻഡ്യ സഖ്യം അധികാരത്തിൽ വരുമെന്നും കർഷകരുടെ പ്രശ്നങ്ങളും യുവാക്കളുടെ തൊഴിൽ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

കോണ്‍ഗ്രസ്-എസ്പി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ യാത്രയ്ക്ക് എത്തില്ല എന്ന് അഖിലേഷ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസ്സം ഉത്തര്‍ പ്രദേശില്‍ എസ് പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കാന്‍ ധാരണയായിരുന്നു. 2017ല്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ആഗ്രയില്‍ 12 കിലോ മീറ്റര്‍ റോഡ് ഷോ നടത്തിയിരുന്നു. ന്യായ് യാത്ര അടുത്ത ദിവസം മധ്യപ്രദേശിലേക്ക് കടക്കും.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT