National

'സമാധാനം തകരും'; സന്ദേശ് ഖാലി സന്ദർശിക്കാനെത്തിയ ബൃന്ദ കാരാട്ടിനെ തടഞ്ഞ് പൊലീസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ സംഘർഷ മേഖലയായ സന്ദേശ് ഖാലിയിലേക്ക് പോകുന്നതിൽ നിന്ന് സിപിഐഎം നേതാവ് ബൃന്ദ കാരാട്ടിനെ തടഞ്ഞ് പൊലീസ്. സന്ദേശ് ഖാലിയിൽ താനെത്തിയാൽ അവിടെ സമാധാനം തകരാൻ ഇടയാകുമെന്ന് ഒരു ഉദ്യോ​ഗസ്ഥൻ തന്നോട് പറഞ്ഞതായി ബൃന്ദ കാരാട്ട് പറഞ്ഞു.

സന്ദേശ് ഖാലിയിലേക്ക് പോകും വഴി ധമഖലി ഫെറി ഖട്ടിൽ വച്ചാണ് ബൃന്ദ കാരാട്ടിനെ പൊലീസ് തടഞ്ഞത്. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും ചില പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഭൂമി കൈക്കലാക്കിയെന്നും ആരോപിച്ചാണ് പ്രദേശത്ത് പ്രതിഷേധം ആളിക്കത്തിയത്.

പ്രാദേശിക തൃണമൂൽ ഓഫീസുകളിലേക്ക് സ്ത്രീകളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നും അവിടെ സമാധാന ലംഘനമുണ്ടായെന്നും, ഇപ്പോൾ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും ബൃന്ദ കാരാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT