National

അല്ലു അർജുൻ്റെ ഭാര്യാപിതാവ് കോൺഗ്രസിൽ ചേർന്നു; ഗുണമാകുമെന്ന വിലയിരുത്തലിൽ നേതൃത്വം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: നടൻ അല്ലു അർജുൻ്റെ ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേർന്നു. കാഞ്ചർലയെ കൂടാതെ ഹൈദരാബാദ് മുൻ മേയർ ബോന്തു രാംമോഹനും ഭാര്യ ബോന്തു ശ്രീദേവിയും മുൻ മന്ത്രി പട്നം മഹേന്ദർ റെഡ്ഡിയും കോൺഗ്രസിലേക്ക് മാറി. നൽഗൊണ്ടയിലെ നാഗാർജുന സാഗറിലെ ബിആർഎസ് നേതാവായിരുന്നു ചന്ദ്രശേഖർ റെഡ്ഡി.

വ്യാഴാഴ്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ട് പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച് കാഞ്ചർല ചർച്ച നടത്തി. അടുത്ത പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മൽകാജിഗിരി പാർലമെൻ്റ് സീറ്റിൽ നിന്ന് മത്സരിക്കാനാണ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി ഉദ്ദേശിക്കുന്നത്. 2014-ന് മുമ്പ് താൻ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ കാലത്ത് കോൺഗ്രസിൻ്റെ യുവജന വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ കോൺഗ്രസ് പാർട്ടിയിലേക്ക് വരുന്നത് സ്വന്തം കൂടിലേക്ക് വരുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ചർലയെ ഉൾപ്പെടുത്തുന്നത് തങ്ങൾക്കും ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിൻ്റെ പ്രതീക്ഷ. തെലങ്കാന രൂപീകരണത്തിന് ശേഷം 2014-ൽ ഇബ്രാഹിംപട്ടണം മണ്ഡലത്തിൽ ടിആർഎസിനുവേണ്ടി കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT