National

ക്ഷേത്രങ്ങളിലെ വഴിപാട് സ്വർണം ബാങ്കുകളിൽ നിക്ഷേപിക്കും; വർഷം 25 കോടി വരുമാനം ലക്ഷ്യമിട്ട് തമിഴ്നാട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ക്ഷേത്രങ്ങളിൽ വഴിപാടായി ലഭിച്ച സ്വർണം ബാങ്കുകളിൽ നിക്ഷേപിക്കുന്നതിലൂടെ പ്രതിവർഷം 25 കോടി രൂപ വരുമാനം ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ. നിലവിൽ ആറ് കോടി രൂപയാണ് ഇതുവഴി സംസ്ഥാന സർക്കാരിന് വരുമാനം ലഭിക്കുന്നത്. ഉടൻ അത് 25 കോടിയായി ഉയരുമെന്ന് ദേവസ്വം മന്ത്രി പി കെ ശേഖർബാബു തമിഴ്നാട് നിയമസഭയെ അറിയിച്ചു.

ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്വർണം ഉരുക്കി കട്ടിയാക്കി ​ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം 2021ൽ ഈ പദ്ധതി പുഃനരാരംഭിക്കുകയായിരുന്നു. 38,000ത്തോളം ക്ഷേത്രങ്ങളിലായി 2,137 കിലോ സ്വർണം ഉണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ.

മുംബൈയിലെ ​സർക്കാർ മിന്റിലാണ് സ്വർണം ഉരുക്കുക. പിന്നീട് ദേശസാത്കൃത ബാങ്കുകളിൽ ഇവ നിക്ഷേപിക്കും. ഇത്തരത്തിൽ ലഭിക്കുന്ന സ്വർണത്തിന് 100 കോടിയിലേറെ വിലയുണ്ടെന്നാണ് കരുതുന്നത്. സ്വർണ്ണ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ ക്ഷേത്ര നവീകരണത്തിനായി ഉപയോ​ഗിക്കുവാനാണ് സർക്കാർ തീരുമാനം.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT