National

പണം തട്ടിയ ആളെ പാർട്ടി പിന്തുണച്ചു; നടി ​ഗൗതമി ബിജെപി വിട്ട് അണ്ണാഡിഎംകെയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ബിജെപി വിട്ട നടി ​ഗൗതമി അണ്ണാ ഡിഎംകെയിൽ ചേ‍ർന്നു. പാ‍ർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെത്തിയാണ് ​ഗൗതമി എഐഎഡിഎംകെയിൽ ചേർന്നത്. കഴിഞ്ഞ 25 വ‍ർഷമായി ഗൗതമി ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിജെപിയുമായുള്ള ബന്ധം നടി അവസാനിപ്പിച്ചത്. രാജപാളയം നിയമസഭാ മണ്ഡലത്തിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് പാർട്ടി കബളിപ്പിച്ചതായും തന്റെ പണം തട്ടിയെടുത്ത സി അഴകപ്പൻ എന്നയാളെ പാർട്ടി പിന്തുണച്ചു എന്നും പറഞ്ഞാണ് ​ഗൗതമി ബിജെപി വിട്ടത്.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT