National

'ബലാത്സംഗം ചെയ്തയാളെ അറസ്റ്റ് ചെയ്യണം'; വാട്ടർ ടാങ്കിന് മുകളില്‍ കയറി ദളിത് യുവതിയുടെ പ്രതിഷേധം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പുര്‍ : ബലാത്സംഗം ചെയ്തയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തെ വാട്ടർ ടാങ്കിന് മുകളില്‍ കയറി ദളിത് യുവതിയുടെ പ്രതിഷേധം. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. ബലാത്സംഗം നടന്ന് ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാലാണ് സ്ത്രീയുടെ പ്രതിഷേധം.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെട്ടു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ ടാങ്കിന് മുകളിൽ കയറി യുവതിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി താഴെയിറക്കുകയായിരുന്നു.

ജനുവരി 16 ന് പപ്പു ഗുജ്ജാർ എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം ഉണ്ടായത്. ഒരു മാസം മുമ്പ് പ്രതിക്കെതിരെ പരാതി നൽകിയതായാണ് യുവതി പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പ്രതികളെ പൊലീസ് പിടികൂടിയില്ല. പ്രതികൾക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രദേശത്തെ ദളിത് വിഭാഗം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT