National

ബിഹാറില്‍ 40ല്‍ 32ഉം എന്‍ഡിഎ നേടും,ഒന്നില്‍ നിന്ന് എട്ടാക്കും ഇന്‍ഡ്യമുന്നണി;ഇന്ത്യാ ടുഡേ സര്‍വേ ഫലം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ എന്‍ഡിഎ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡേ 'മൂഡ് ഓഫ് ദ നേഷന്‍' അഭിപ്രായ സര്‍വേ. ആകെയുള്ള 40ല്‍ 32 സീറ്റ് എന്‍ഡിഎ നേടും. ബാക്കിയുള്ള എട്ട് സീറ്റുകളാണ് ഇന്‍ഡ്യ മുന്നണി നേടുക.

കഴിഞ്ഞ തവണ എന്‍ഡിഎ മുന്നണി 39 സീറ്റുകളാണ് നേടിയത്. എന്നാല്‍ ഇക്കുറി അത് 32ലേക്ക് ചുരുങ്ങും. ഇന്‍ഡ്യ മുന്നണി നില മെച്ചപ്പെടുത്തും. കഴിഞ്ഞ തവണ 53% വോട്ട് നേടിയ എന്‍ഡിഎയുടെ വോട്ട് ഇത്തവണ 52% ആയി കുറയും. 31% വോട്ടില്‍ നിന്ന് ഇക്കുറി 38% വോട്ടിലേക്ക് ഇന്‍ഡ്യ മുന്നണി മുന്നേറും. കഴിഞ്ഞ തവണ 16% ശതമാനം നേടിയ മറ്റുള്ളവരുടെ വോട്ട് ശതമാനം ഇക്കുറി 10% ആയി മാറും.

ഡിസംബര്‍ 15 മുതല്‍ ജനുവരി 28വരെയാണ് സര്‍വേ നടത്തിയത്. എല്ലാ ലോക്‌സഭ സീറ്റുകളില്‍ നിന്നുമായി 35,801 പേരില്‍ നിന്നാണ് അഭിപ്രായം തേടിയത്.

തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

'തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു';ഗുജറാത്തില്‍ ബിജെപി നേതാവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി

അഖിൽ വധക്കേസ്; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ

'ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്ന് സതീശൻ

3ാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 65.68% പേർ; അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തിര. കമ്മീഷൻ

SCROLL FOR NEXT