National

കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ എം ശര്‍മിളക്കെതിരെ കേസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ എം ശര്‍മിള (24)ക്കെതിരെ പൊലീസ് കേസെടുത്തു. വനിതാ പൊലീസിനെ ആക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചെന്നാരോപിച്ച് സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ എ രാജേശ്വരി നല്‍കിയ പരാതിയിലാണ് നടപടി.

ഫെബ്രുവരി 2 ന് വൈകിട്ട് 5.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിഎന്‍ 38 ഡിഎഫ് 4030 എന്ന രജിസ്‌ട്രേഷനിലുള്ള കാറുമായി പോകവെ സത്യമംഗലം റോഡ് ജംഗ്ഷനില്‍ ശര്‍മിള ഗതാഗതതടസ്സം സൃഷ്ടിച്ചെന്നാണ് പൊലീസ് ആരോപണം. ഇത് ചോദ്യം ചെയ്യുന്നതിനിടെ അനുമതിയില്ലാതെ ഷര്‍മിള പൊലീസിന്റെ വീഡിയോ എടുത്തെന്നും ഭീഷണിപ്പെടുത്തി സംഭവസ്ഥലത്ത് നിന്നും പോയെന്നുമാണ് പൊലീസ് ആരോപിക്കുന്നു. തൊട്ടടുത്ത നിമിഷം ട്രാഫിക് പൊലീസ് അനാവശ്യമായി പണം പിരിക്കുന്നുവെന്ന തരത്തില്‍ ഷര്‍മിള ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചെന്നും പൊലീസ് ആരോപിച്ചു. പണം പിരിക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും വീഡിയോയില്‍ ഉണ്ടായിരുന്നില്ല. പിന്നാലെയാണ് സംഭവത്തെക്കുറിച്ച് തെറ്റായ പ്രചരണം നടത്തിയെന്നാരോപിച്ച് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നടന്‍ കമല്‍ഹാസനാണ് ശര്‍മിളയ്ക്ക് കാര്‍ സമ്മാനമായി നല്‍കിയത്.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT