National

അഭ്യൂഹങ്ങളെല്ലാം തെറ്റി; ബിഹാറില്‍ സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാറ്റ്‌ന: ബിഹാറില്‍ ജെഡിയും ബിജെപിയും ചേര്‍ന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ ബിജെപി നേതാക്കളായ സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരാവും. ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോഡിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായുള്ള പുതിയ മന്ത്രിസഭ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.

ബിജെപി സംസ്ഥാന അദ്ധ്യക്ഷനാണ് നിലവില്‍ സമ്രാട്ട് ചൗധരി. പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കുകയായിരുന്നു വിജയ് കുമാര്‍ സിന്‍ഹ. ബിജെപി നിയമസഭ കക്ഷി നേതാവായി സമ്രാട്ട് ചൗധരി തിരഞ്ഞെടുത്തു.

ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി പദവിയില്‍ നിന്നും ഇന്ന് രാജിവെച്ചിരുന്നു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ഇതോടെ ആര്‍ജെഡി-കോണ്‍ഗ്രസ് പിന്തുണയിലുള്ള സഖ്യസര്‍ക്കാറിന്റെ 18 മാസത്തെ ഭരണമാണ് അവസാനിച്ചത്.

എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷമാണ് മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജിവെച്ചതെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍. ആരും പ്രവര്‍ത്തിക്കുന്നില്ല. സഖ്യം രൂപീകരിക്കേണ്ട തിരക്കിലാണ് എല്ലാവരും. അതിനാല്‍ അവരോട് ചോദിക്കുന്നത് താന്‍ നിര്‍ത്തി. എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷമാണ് രാജിവെച്ചത് എന്നായിരുന്നു നിതീഷ് കുമാറിന്റെ ആദ്യപ്രതികരണം. നിലവിലെ സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ചെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

പ്രണയം പിന്നീട് പകയായി, അഞ്ചാംപാതിര കണ്ട് കൊലപാതകം; നോവായി വിഷ്ണുപ്രിയ,കുറ്റബോധമില്ലാതെ ശ്യാംജിത്ത്

പാകിസ്താനെ ബഹുമാനിക്കണം, ഒരു ഭ്രാന്തന് ആണവ ബോംബിടാന്‍ തോന്നിയാല്‍ എന്ത് ചെയ്യും: മണിശങ്കര്‍ അയ്യര്‍

മകളുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് പണിയും, പാവങ്ങളെ സൗജന്യമായി ചികിത്സിക്കും; ഡോ. വന്ദനയുടെ പിതാവ്

'ബിജെപി നേതാക്കൾ വെള്ളപേപ്പറിൽ ഒപ്പിട്ടുവാങ്ങി'; സന്ദേശ്ഖലി പീഡനം കെട്ടിച്ചമച്ചത്, വെളിപ്പെടുത്തൽ

SCROLL FOR NEXT