National

​സം​ഗീത സംവിധായികയും ​ഗായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

​സം​ഗീത സംവിധായികയും ​ഗായികയുമായ ഭവതാരിണി ഇളയരാജ (47) അന്തരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു അന്ത്യം. കരളിലെ അർബുദത്തെ തുടർന്ന് ഏതാനും മാസങ്ങളായി ശ്രീലങ്കയിൽ ചികിത്സയിലായിരുന്നു ഭവതരിണി. പ്രശസ്ത സം​ഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി.

'ഭാരതി' എന്ന ചിത്രത്തിലെ ''മയിൽ പോല പൊന്ന് ഓന്ന്'' എന്ന് ​ഗാനത്തിന് 2000ൽ മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാര ലഭിച്ചിട്ടുണ്ട്. 'പൊന്മുടിപ്പുഴയോരത്ത്', 'മൈ ഡിയർ കുട്ടിച്ചാത്തൻ', 'കളിയൂഞ്ഞാൽ' എന്നീ മലയാളം സിനിമങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും. കാ‍ർത്തിക് ഇളയരാജ, യുവൻ ശങ്കർ രാജ എന്നിവരാണ് സഹോദരങ്ങൾ.

'റാസയ്യ' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഭവതാരിണി പിന്നണി ​ഗായികയാകുന്നത്. ​ഗാനം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സോഹദരങ്ങളായ കാർത്തിക് ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും സം​ഗീത സംവിധാനത്തിലും ഭവതാരിണി പാടിയിട്ടുണ്ട്. 2002-ലാണ് സം​ഗീത സംവിധാന രംഗത്തേക്ക് ഭവകതാരിണി കടക്കുന്നത്. 'അവുന്ന' എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയും ഹിന്ദി ചിത്രമായ 'ഫിർ മിലേം​ഗ'യിലെ ​ഗാനത്തിനും ഈണമൊരുക്കി.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT