National

'ഒരു ഭാഷ, ഒരു നേതാവ്, ഡല്‍ഹിയില്‍ നിന്ന് ഭരണം'; ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നതെന്ന് രാഹുല്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗുവാഹത്തി: ഇന്ത്യ രാജ്യത്തെയൊന്നാകെ ഡല്‍ഹിയില്‍ നിന്ന് ഭരിക്കാനാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സംസ്ഥാനത്തെ രണ്ടാം ദിവസം ലഖിംപൂര്‍ജില്ലയിലെ ഗോഹാമുഖില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ഇന്ത്യ രാജ്യത്തിനാകെ ഒരു ഭാഷ. ഡല്‍ഹിയില്‍ നിന്ന് ഒരു നേതാവ് ഭരിക്കുക എന്നതാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നത്. അതിനെ തങ്ങള്‍ അംഗീകരിക്കുന്നില്ല. അസമിനെ അസമില്‍ നിന്ന് ഭരിക്കണം. ഡല്‍ഹിയില്‍ നിന്നല്ലെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ മറ്റേത് സംസ്ഥാനങ്ങളിലെ ക്രമസമാധാനപാലത്തിന് നല്‍കുന്ന അതേ പ്രാധാന്യമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും തങ്ങള്‍ നല്‍കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ആഭ്യന്തര യുദ്ധത്തിന് സമാനമായ ഒരു സാഹചര്യം ഒരു സംസ്ഥാനം നേരിടുന്നു. പ്രധാനമന്ത്രി ആ സംസ്ഥാനത്തേക്ക് ഒരു തവണ പോലും പോയിട്ടില്ല. ബിജെപിയുടെ രാഷ്ട്രീയ യാഥാര്‍ത്ഥ്യം എന്താണെന്ന് തിരിച്ചറിയപ്പെടുമെന്നതിനാലാണ് അദ്ദേഹം അങ്ങോട്ട് പോകാത്തതെന്നും രാഹുല്‍ പറഞ്ഞു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരെ ഇന്നും രാഹുല്‍ കടുത്ത വിമര്‍ശനം നടത്തി. ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്നായിരുന്നു ആരോപണം.

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT