National

29 സൈനികരുമായി ചെന്നൈയിൽ നിന്ന് കാണാതായി, 7 വർഷത്തിന് ശേഷം കണ്ടെത്തിയത് വിമാനത്തിന്റെ അവശിഷ്ടങ്ങൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: 2016-ൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഏഴു വർഷത്തിനു ശേഷം കണ്ടെത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലയറിലേക്ക് പോയ എ എന്‍ 32 എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് നിലവിൽ ചെന്നെെ തീരത്ത് നിന്ന് 310 കിലോമീറ്റർ അകലെ കണ്ടെത്തിയിരിക്കുന്നത്.

ആറ് ക്രൂ അംഗങ്ങളടക്കം 29 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 2016 ജൂലെെ 22-ന് രാവിലെ 8.30-നാണ് വിമാനം ചെന്നൈ താംബരം എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പറന്നുയർന്നത്. എന്നാൽ 9:12 ഓടെ ബം​ഗാൾ ഉൾക്കടലിന് മുകളിൽ വച്ച് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു.

11.30-ന് വിമാനം പോർട്ട്ബ്ലയറിൽ ഇറങ്ങേണ്ടതായിരുന്നു. രാജ്യം അതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ രക്ഷാദൗത്യമാണ് വിമാനം കാണാതായതിന് പിന്നാലെ നടത്തിയത്. ഫലമില്ലാതായതോടെ 29 പേർ മരിച്ചതായി കണക്കാക്കുകയായിരുന്നു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT