National

കേക്കും ബിസ്കറ്റുമെന്ന് യാത്രക്കാരൻ, ല​ഗേജ് തുറന്നുപ്പോൾ പുറത്തുവന്നത് 11 പാമ്പുകൾ...

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യുവാവിന്റെ ല​ഗേജിൽ നിന്ന് വിലപിടിപ്പുളള പാമ്പുകളെ പിടിച്ചെടുത്തു. 11 പാമ്പുകളാണ് ല​ഗേജിലുണ്ടായിരുന്നത്. ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തിയ യുവാവിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച കസ്റ്റംസിന്റെ പരിശോധനയ്ക്കിടയിലാണ് പാമ്പുകളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തിയത്. കേക്കും ബിസ്കറ്റ് പാക്കറ്റുകളുമാണ് ബാ​ഗിൽ ഉണ്ടായിരുന്നത്. സംശയം തോന്നിയ ഉദ്യോ​ഗസ്ഥർ ബാഗ് തുറന്ന് പരിശോധിച്ചു. പൊതി തുറന്നതും പാമ്പുകൾ പുറത്തുവന്നു. ഒമ്പത് പൈതൻ റെജിയസ് ഇനം പാമ്പുകളെയും രണ്ട് കോൺ പാമ്പുകളെയുമാണ് പിടിച്ചെടുത്തത്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT