National

നല്ല ഭരണം കാഴ്ചവെച്ചാൽ ഭരണ വിരുദ്ധ വികാരം ഉണ്ടാകില്ല: നരേന്ദ്ര മോദി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് മുന്നേറ്റം. രാജ്യത്തിന്റെ പുരോഗതിയിൽ വിശ്വസിക്കുന്നവർക്ക് ആവേശം നൽകുന്ന തിരഞ്ഞെടുപ്പ് ഫലം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഭരണവിരുദ്ധ വികാരം എന്ന വാക്ക് അപ്രസക്തമായി. നല്ല ഭരണം കാഴ്ച വെച്ചാൽ ഭരണ വിരുദ്ധ വികാരം ഉണ്ടാകില്ല എന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

രാഷ്ട്രീയ താപനില വളരെപ്പെട്ടെന്ന് ഉയർന്നു. പുതിയ പാർലമെന്റ് മന്ദിരം ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഉള്ള വേദിയാണെന്നും പ്രതിപക്ഷം പരാജയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രതിപക്ഷം ജനാധിപത്യത്തിൽ അനിഷേധ്യ പങ്കുവഹിക്കുന്നു. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞെന്നും രാജ്യം വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേയ്ക്ക് കുതിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി വിജയം കൊയ്തു. തെലങ്കാനയില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. മിസോറാമിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സോറം പീപ്പിൾസ് മൂവ്മെന്റ് ആണ് മുന്നില്‍. ബിജെപിക്കുള്ള പിന്തുണ ഓരോ വർഷവും കൂടുകയാണെന്നും വരും വർഷങ്ങളിലും ഇത് തുടരുമെന്നുമായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു ശേഷം പ്രധാനമന്ത്രിയുടെ പ്രതികരണം. തെലങ്കാനയുമായി ബിജെപിക്കുള്ള ബന്ധം ആർക്കും തകർക്കാനാകില്ലെന്നും തെലങ്കാനയില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്തെത്തി പ്രവർത്തകരുമായി സന്തോഷം പങ്കുവെച്ചിരുന്നു.

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

ഹസൻ്റെ തീരുമാനം വെട്ടി സുധാകരൻ; എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

SCROLL FOR NEXT