National

തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് ഇന്ത്യാ ടുഡേ; ബിആര്‍എസിന് തിരിച്ചടി, സര്‍വ്വേഫലം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് മുന്നേറ്റം പ്രവചിച്ച് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യാ സര്‍വ്വേ. ആകെയുള്ള 119 സീറ്റില്‍ കോണ്‍ഗ്രസ് 63-73 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേ ഫലം. ബിആര്‍എസ് 34-44 സീറ്റ് വരെയും നേടും. ബിജെപിക്ക് നാല് മുതല്‍ എട്ട് വരെ സീറ്റിലാണ് ജയസാധ്യത.

തുടര്‍ച്ചയായി രണ്ട് ടേമില്‍ സംസ്ഥാനം ഭരിക്കുന്ന കെസിആറിന്റെ ബിആര്‍എസിനെതിരെ ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുമെന്നാണ് വിലയിരുത്തല്‍. ഈ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നതോടെ 42 ശതമാനം വോട്ട് പെട്ടിയിലാകും. ബിആര്‍എസിന് 36 ശതമാനം വോട്ടാണ് ലഭിക്കുക. ബിജെപിക്ക് 14 ശതമാനം വോട്ടും ലഭിക്കും.

അതേസമയം കോണ്‍ഗ്രസ് 80 ന് മുകളില്‍ സീറ്റ് സുരക്ഷിതമാക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി ആത്മവിശ്വാസം പങ്കുവെച്ചു. കോണ്‍ഗ്രസിന് 58 മുതല്‍ 68 വരെ ലഭിക്കുമെന്ന് റിപ്പബ്ലിക് ടി വി- ജന്‍ കി ബാത്ത് ഫലം. ബിആര്‍എസിന് 46 മുതല്‍ 56 വരെ പറയുന്നു.

ഇന്‍ഡ്യ ടിവി സിഎന്‍എക്‌സ് സര്‍വേ ഫലം പ്രവചിക്കുന്നത് 63 മുതല്‍ 79 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന്. ബിആര്‍എസിന് 31 മുതല്‍ 47 വരെ സീറ്റുകള്‍ നേടുമെന്നും പറയുന്നു. ടൈംസ് നൗവും കോണ്‍ഗ്രസ് തന്നെ തെലങ്കാന വാഴുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസ് 63 സീറ്റും ബിആര്‍എസ് 42 സീറ്റും നേടുമെന്നാണ് പ്രവചനം.

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

SCROLL FOR NEXT