National

ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഉത്തരാഖണ്ഡ്; അടുത്തയാഴ്ച ബില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി മാറാന്‍ ഉത്തരാഖണ്ഡ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിയമം സംബന്ധിച്ച ബില്‍ അടുത്തയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചേക്കും.

ബില്ലുമായി ബന്ധപ്പെട്ട കരട് റിപ്പോര്‍ട്ട് റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് സമര്‍പ്പിക്കും. അതിനു ശേഷം ഈയാഴ്ച തന്നെ ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന് ബില്‍ പാസാക്കുമെന്നാണ് വിവരം.

ഈ വര്‍ഷം ജൂണില്‍ തന്നെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് പൂര്‍ത്തീകരിച്ചിരുന്നതായി ജസ്റ്റിസ് രഞ്ജന ദേശായി പറഞ്ഞു. വിദഗ്ധ കമ്മറ്റിയുടെ വിലയിരുത്തലുകള്‍ സഹിതമാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയിലാണ് ഏക വ്യക്തിനിയമവുമായി ബന്ധപ്പെട്ട് പ്രത്യേക സമിതി രൂപീകരിച്ചത്. ഗുജറാത്ത് സര്‍ക്കാരും വരുംമാസങ്ങളില്‍ നിയമം നടപ്പാക്കുമെന്നാണ് വിവരം.

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT