National

ഹരിയാനയിൽ വിഷ മദ്യം കഴിച്ച് 19 മരണം; 7 പേർ അറസ്റ്റിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചണ്ഡീഗഢ്: ഹരിയാനയില്‍ വിഷം കലര്‍ന്ന മദ്യം കഴിച്ച് 19 പേര്‍ മരിച്ചു. യമുനാനഗറിലെ മണ്ഡേബാരി, പഞ്ചേതോ കാ മജ്ര, ഫൂസ്ഗഡ്, സരണ്‍ എന്നീ ഗ്രാമങ്ങളിലെയും അതിനടുത്തുള്ള അംബാല ജില്ലയിലെയും ആളുകളാണ് മരിച്ചത്. മദ്യവില്‍പ്പനക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഗ്രാമവാസികള്‍ രംഗത്തെത്തി.

കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവിന്റെയും ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) നേതാവിന്റെയും മക്കളുള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്. എന്നാല്‍ ജീവന് ഭീഷണിയാകുമെന്നതു ഭയന്ന് മദ്യവില്‍പ്പനക്കാര്‍ക്കെതിരെ തുറന്ന് പറയാന്‍ ഗ്രാമവാസികള്‍ ഭയപ്പെടുന്നുവെന്നാണ് വിവരം.

ഉപേക്ഷിക്കപ്പെട്ട ഫാക്ടറിയില്‍ നിര്‍മ്മിച്ച 200 പെട്ടി വ്യാജമദ്യം അംബാല പൊലീസ് പിടിച്ചെടുത്തു.14 ഒഴിഞ്ഞ ഡ്രമ്മുകളും അനധികൃത മദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു.

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

അമേഠിക്ക് പിന്നാലെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയില്‍, മുഖ്യമന്ത്രി മറുപടി പറയണം; കെ സുരേന്ദ്രന്‍

അമീബിക് മസ്തിഷ്‌കജ്വരം: ആശങ്കയൊഴിയുന്നു, നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

SCROLL FOR NEXT