National

'ഇ-മെയിൽ അവഗണിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും'; മുകേഷ് അംബാനിക്ക് നേരെ വീണ്ടും വധഭീഷണി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 400 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം വന്ന മെയിലിൽ നിന്നാണ് പുതിയതായി രണ്ട് ഭീഷണി സന്ദേശം കൂടി എത്തിയിരിക്കുന്നത്. ഇ-മെയിൽ അവഗണിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.

ഒക്ടോബര്‍ 27-നാണ് ആദ്യ സന്ദേശമെത്തിയത്. ഷഹദാബ് ഖാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചത്. 'നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്’, എന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞത്. പിന്നീടുള്ള ഇമെയിലുകളിൽ തുക 200 കോടിയായും 400 കോടിയായും ഉയർത്തി. ഇമെയിലുകളുടെ അടിസ്ഥാനത്തിൽ മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലക്കാരൻ മുംബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു.

2022-ൽ മുകേഷ് അംബാനിക്കും കുടുംബാംഗങ്ങൾക്കും നേരെ വധഭീഷണി ഉയർത്തിയതിന് ബീഹാറിലെ ദർഭംഗയിൽ നിന്നുള്ള ഒരാൾ അറസ്റ്റിലായിരുന്നു.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

SCROLL FOR NEXT