National

വായു മലിനീകരണം അതിരൂക്ഷം; പൊറുതിമുട്ടി ഡൽഹി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

നോയിഡ: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊറുതിമുട്ടി ജനം. വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലാണ്. 300-ന് മുകളിലാണ് പലയിടത്തും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക. ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഹരിയാനയിലും പഞ്ചാബിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്. നവംബർ ഒന്ന് മുതൽ സിഎൻജി-ഇലക്ട്രിക് ബസുകൾ മാത്രമേ ഡൽഹിയിൽ അനുവദിക്കൂ. ഒറ്റ-ഇരട്ട അക്ക നമ്പറുകളും വരും ദിവസങ്ങളിൽ ഡൽഹിയിൽ പ്രാവർത്തികമാക്കാനാണ് നീക്കം.

ഉത്തരേന്ത്യ മുഴുവൻ വായു മലിനീകരണത്തിന്റെ പിടിയിലാണെന്നും ഇത് നിയന്ത്രിക്കാൻ കൃത്യമായ പ്രവർത്തന പദ്ധതിയില്ലെന്നും ആരോപിച്ച് ആം ആദ്മി പാർട്ടി മുതിർന്ന നേതാവും ദേശീയ വക്താവുമായ റീന ഗുപ്ത കേന്ദ്രത്തിനെതിരെ രംഗത്തെത്തി.

ഉത്തരേന്ത്യയിലെ ജനങ്ങൾ വായു മലിനീകരണം മൂലം ദുരിതമനുഭവിക്കുകയാണെന്നും എന്നാൽ ഇത് നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന് ഒരു കർമപദ്ധതിയും ഇല്ലെന്നും റീന ഗുപ്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ 70 ശതമാനവും വരുന്നത് ഡൽഹിക്ക് പുറത്ത് നിന്നാണ്. അതിൽ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണെന്നും അവർ ആരോപിച്ചു.

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

ഭൂമി കുംഭകോണക്കേസ്; ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും

'പാവം ഇപി!തലക്കുമുകളില്‍ വാള്‍ കെട്ടിതൂക്കിയത് പോലെയായിരുന്നു എനിക്ക്'; മോചനം കിട്ടിയെന്ന് സുധാകരന്‍

SCROLL FOR NEXT