National

നടി ജയപ്രദയുടെ ആറുമാസത്തെ ജയില്‍ ശിക്ഷ റദ്ദാക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി; ശിക്ഷാ വിധി നടപ്പാക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: നടിയും ബിജെപി പ്രവർത്തകയുമായ ജയപ്രദയ്‌ക്കെതിരായ ശിക്ഷാവിധി നടപ്പാക്കുന്നതിന് സ്റ്റേയില്ല. ചെന്നൈ എഗ്മോര്‍ മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കേസിലാണ് ജയപ്രദ ഓഗസ്റ്റ് 10ന് ശിക്ഷിക്കപ്പെട്ടത്.

ആറ് മാസം തടവ് ശിക്ഷയും അയ്യായിരം രൂപ പിഴയുമായിരുന്നു മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ. അണ്ണാശാലയിലെ ജയപ്രദയുടെ ഉടമസ്ഥതയില്‍ ഉള്ള തീയറ്ററിലെ ജീവനക്കാര്‍ നല്‍കിയ പരാതിയിലായിരുന്നു ശിക്ഷാ നടപടി. ഇന്‍ഷുറന്‍സ് വിഹിതം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു.

എന്നാല്‍ തുക ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ അടച്ചില്ല. കേസ് റദ്ദാക്കണമെന്ന ജയപ്രദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്ന ആവശ്യവും ഹൈക്കോടതി നിരസിച്ചത്.

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT