National

മണിപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് പുതിയ തിരിച്ചറിയല്‍ രേഖ ലഭ്യമാക്കണം: സുപ്രീംകോടതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇംഫാല്‍: മണിപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് പുതിയ തിരിച്ചറിയല്‍ രേഖ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. ആധാറിന്റെ വിവരം കൃത്യമായി പരിശോധിച്ച് പുതിയത് നല്‍കാനാണ് ഉത്തരവ്. കലാപകേസുകളുടെ നടപടിക്രമങ്ങള്‍ക്കും വിചാരണയ്ക്കും കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഒരു വിഭാഗത്തിലുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാകാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം പരിഗണിച്ചാണ് ഉത്തരവ്. പ്രത്യേക വിഭാഗത്തിലുള്ള അഭിഭാഷകരെ തടയരുതെന്ന് മണിപ്പൂര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനോട് സുപ്രിംകോടതി നിര്‍ദേശം നല്‍കി. അഭിഭാഷകരെ തടഞ്ഞാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ മുന്നറിയിപ്പ്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT