National

വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് കുട്ടിയുടെ പിതാവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിയുടെ മുഖത്ത് സഹപാഠികളെകൊണ്ട് അടിപ്പിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി കുട്ടിയുടെ പിതാവ്. ഗ്രാമതലവും കിസാന്‍ യൂണിയനും സമ്മര്‍ദ്ദം ചെലുത്തുവെന്നാണ് പിതാവ് ഇര്‍ഷാദിന്റെ ആരോപണം. തുടക്കത്തില്‍ തന്നെ സംഭവത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടായെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിതാവ് അധ്യാപികക്കെതിരെ പരാതി നല്‍കാന്‍ വിസമ്മതിച്ചിരുന്നു. എ്ന്നാല്‍ സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശനിയാഴ്ച്ചയാണ് പരാതി നല്‍കിയത്.

പിതാവിന്റെ പരാതിയില്‍ മന്‍സുഖ്പൂര്‍ പൊലീസ് അധ്യാപികക്കെതിരെ കേസെടുത്തു. അതേസമയം അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ഇതുവരേയും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തിട്ടില്ല. കുട്ടിയെ തല്ലുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചിരുന്നു. അധ്യാപികയുടെ നടപടി വര്‍ഗീയ സ്വഭാവമുള്ളതാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

പ്രചരിച്ച വീഡിയോയില്‍ അധ്യാപിക വര്‍ഗീയ പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT