National

77ഓ 76ഓ; ഇത് ഇന്ത്യയുടെ എത്രാമത് സ്വാതന്ത്ര്യ ദിനം, നിങ്ങൾക്ക് സംശയം ഉണ്ടോ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇന്ത്യ നാളെ ഒരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കുകയാണ്. നൂറ്റാണ്ടുകളുടെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. രാജ്യം അതിന്റെ 76-ാമത് സ്വാതന്ത്ര്യ ദിനമാണോ അല്ലെങ്കിൽ 77-ാമത് സ്വാതന്ത്ര്യദിനമാണോ ആഘോഷിക്കുന്നതെന്ന ആശയക്കുഴപ്പം ചിലർക്കെങ്കിലുമുണ്ടാകും.

എന്നാൽ ഈ സംശയം തീർക്കുകയാണ് പ്രസ് ‌ഇൻഫർമേഷൻ ബ്യൂറോ. പിഐബി പറയുന്നത് പ്രകാരം 2023ൽ 77-ാം സ്വാതന്ത്ര്യദിനമാണ് രാജ്യം ആഘോഷിക്കുന്നത്. ഈ വർഷം ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികമായി കണക്കാക്കാം, കാരണം ഒന്നാം വാർഷികം യഥാർത്ഥ വർഷമായ 1947 കഴിഞ്ഞ് 1948 മുതലാണ് ആഘോഷിച്ചുതുടങ്ങുക. അതിനാൽ, 2023ൽ 77-ാം സ്വാതന്ത്ര്യദിനവും 76-ാം സ്വാതന്ത്ര്യദിന വാർഷികവുമാണ് ഇന്ത്യ ആഘോഷിക്കുക.

പ്രസിഡന്റ് ദ്രൗപതി മുർമ്മു സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു. സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി തന്റെ ബാല്യകാല സ്മരണകൾ പങ്കുവെച്ചു. സ്വാതന്ത്ര്യ ദിനം വരുമ്പോൾ തന്റെ കുട്ടിക്കാലം ഓർമ്മവരും. ത്രിവർണ പതാക ഉയരുമ്പോൾ‌ തനിക്ക് വലിയ ഊർജ്ജമാണ് ലഭിച്ചത്. എല്ലാ ഇന്ത്യൻ പൗരന്മാർക്കും സ്വാതന്ത്ര ദിനം ഒരു മികച്ച വേദിയാണ്. സ്വാതന്ത്ര്യ ദിനത്തിലെ ഉത്സവത്തിൽ താൻ അമിതമായി ആഹ്ലാദിക്കുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ​ഗ്രാമവാസികൾക്കും പട്ടണത്തിൽ താമസിക്കുന്നവർക്കും ​ഇന്ത്യയുടെ സർവ്വ മേഖലകളിലും സ്വാതന്ത്ര്യ ദിനം സന്തോഷത്തിന്റേതാണ്. രാജ്യത്തെ ജനങ്ങൾ ആസാദി കാ അമൃത് മഹോത്സവ് ആവേശത്തോടെ ആഘോഷിക്കുന്നതായും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

Story Highlights: Is It The 76th or 77th Independence Day? Here's The Answer To Your Confusion

ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത്‌ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ

നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

റിപ്പോര്‍ട്ടര്‍ തുടര്‍ച്ചയായി ഒന്നാമത്; പിന്തുണയുമായി ഒപ്പം നിന്ന പ്രേക്ഷകര്‍ക്ക് നന്ദി

SCROLL FOR NEXT