National

ശിവസേന പേരും ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയ ഉത്തരവ്; ഹര്‍ജി ഇന്ന് പരിഗണിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ യഥാര്‍ത്ഥ പേരും ചിഹ്നവും നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് എത്രയും വേഗം പരിഗണനയ്‌ക്കെടുക്കണമെന്ന് ഉദ്ധവ് വിഭാഗത്തിന്റെ അഭിഭാഷകന്‍ അമിത് ആനന്ദ് തിവാരി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ശിവസേനയെന്ന പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയിരുന്നു. മെയ് 11ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ഉദ്ധവ് പക്ഷം വാദിച്ചിരുന്നു.

തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുകയാണെന്നും ഷിന്‍ഡെ പക്ഷം നിയമവിരുദ്ധമായി പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുകയാണെന്നും അതിനാല്‍ കേസ് പെട്ടെന്ന് പരിഗണിക്കണമെന്നും ഉദ്ധവ് പക്ഷം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയെന്ന പേരും ചിഹ്നവും ഉപയോഗിക്കാന്‍ 2022 ഫെബ്രുവരി 17നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയത്.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

SCROLL FOR NEXT