National

അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാതായി; കാറിൽ രക്തക്കറ, അന്വേഷണം ഊർജിതം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കുൽ​ഗാം ജില്ലയിൽ അവധിക്ക് നാട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയതായി പരാതി. ജാവേദ് അഹമ്മദ് വാനി (25) എന്ന സൈനികനെയാണ് കാണാതായത്. ലഡാക്കിലാണ് ജാവേദ് അഹമ്മദ് വാനി ജോലി ചെയ്തിരുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സൈനികനെ കാണാതായത്.

നാട്ടിലെത്തിയ ജാവേദ് അഹമ്മദ് വാനി പലചരക്ക് സാധനങ്ങൾ വാങ്ങാനായി ചൗവ്വൽ​ഗാമിലേക്ക് കാറിൽ പോയിരുന്നു. ഇതിന് ശേഷമാണ് സൈനികനെ കാണാതായത്. വീട്ടിലേക്ക് മടങ്ങി വരാതായതോടെ കുടുംബം സമീപ പ്രദേശങ്ങളിലും പരിസര ഗ്രാമങ്ങളിലും അന്വേഷണം നട‌ത്തിയിരുന്നു. തിരച്ചിലിൽ സൈനികൻ സഞ്ചരിച്ച കാറ് പരൻഹാൽ ഗ്രാമത്തിൽ നിന്ന് കണ്ടെത്തി.

കാറിന്റെ ഡോർ തുറന്നിട്ട നിലയിലായിരുന്നു. കാറിൽ നിന്ന് ഒരു ജോടി ചെരിപ്പും രക്തക്കറയും കണ്ടെത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. തട്ടിക്കൊണ്ടുപോയ സൈനികനെ കണ്ടെത്താൻ ഇന്ത്യൻ സൈന്യവും പൊലീസും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

SCROLL FOR NEXT