Malappuram

റോഡരികിൽ നിർത്തിയ കാർ പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: പൊന്നാനി കർമ്മയിൽ റോഡരികിൽ നിർത്തിയ കാർ പുഴയിലേക്ക് മറിഞ്ഞ് കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. പുഴയോരത്ത് നിർത്തിയിട്ട കാർ അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് കാറിൽ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം ഉണ്ടായിരിന്നു. നാട്ടുകാരും,പൊന്നാനി സ്റ്റേഷൻ യുണിറ്റ് ട്രോമാകെയർ വളണ്ടിയർമാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്ത് എത്തിച്ചത്. കാർ ഭാഗികമായി തകർന്നെങ്കിലും കാറിലുണ്ടായിരുന്നവർക്ക് കാര്യമായി പരിക്കില്ല. ക്രെയിൻ എത്തിച്ചാണ് കാർ കരയിലേക്ക് കയറ്റിയത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT