Malappuram

കാറും ബൈക്കും കൂട്ടിയിടിച്ചു, ബസിനടിയിലേക്ക് വീണ് യുവതി; ദാരുണാന്ത്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: ബസിനടിയില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂർ പൂക്കളത്താണ് അപകടം. താഴംങ്കോട് സ്വദേശിനി ഹുദ (24 ) ആണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിക്കുകയും ബൈക്കിൽ ഉണ്ടായിരുന്ന യുവതി തെറിച്ച് ബസിനടിയിൽപ്പെട്ടുകയുമായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഭർത്താവും കുട്ടിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് യുവതി മരിച്ചത്. അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മൃതദേഹം നിലമ്പൂർ ഗവണ്‍മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT