Kerala

'3 ദിവസം കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കെെമാറരുത്'; മാമ്മോദിസയിലെ വിചിത്രനിര്‍ദേശങ്ങളെക്കുറിച്ച് സാന്ദ്ര

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ബന്ധുവിന്റെ മാമ്മോദിസ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ തനിക്ക് വിചിത്രമായ അനുഭവമുണ്ടായെന്ന് നിര്‍മ്മാതാവ് സാന്ദ്രാ തോമസ്. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് വള്ളിയിലെ വികാരി നല്‍കിയ നിര്‍ദേശങ്ങളെക്കുറിച്ചാണ് സാന്ദ്ര ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഈ നാടിനിത് എന്തുപറ്റിയെന്ന തലക്കെട്ടോടെ പള്ളി വികാരി നല്‍കിയ അഞ്ച് നിര്‍ദേശങ്ങള്‍ സാന്ദ്ര പറയുന്നു.

മാമ്മോദിസ നടത്തിയ കുഞ്ഞിനെ ഇനി മൂന്ന് ദിവസത്തേക്ക് അന്യമതസ്ഥതര്‍ക്ക് കൊടുക്കാന്‍ പാടില്ല, ഇനി മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കണം-ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം, ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണം, വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കന്‍ പാടില്ല, ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. സാന്ദ്രയുടെ പോസ്റ്റിനോട് പ്രതികരിച്ച് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

സാന്ദ്രാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-

ഈ നാടിനിത് എന്തു പറ്റി ??

ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ ഒരു പള്ളിയില്‍ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു....

1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല.

2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല.

3. അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.

4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കന്‍ പാടില്ല .

5. ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.

സ്‌തോത്രം ഹല്ലേലുയ്യ !

സഭയും മതവും നീണാള്‍ വാഴട്ടെ

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT