Kerala

വോട്ട് ചെയ്തത് 715 പേര്‍, വോട്ടിംങ് മെഷീനില്‍ രേഖപ്പെടുത്തിയത് 719; കൃത്രിമം നടന്നെന്ന് മുന്നണികള്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിംങ് യന്ത്രത്തില്‍ കാണിച്ചതായി പരാതി. പാലാ കടനാട് പഞ്ചായത്തിലെ 25ാം നമ്പര്‍ ബൂത്തിലാണ് വോട്ട് വ്യത്യാസം ഉണ്ടായത്. വോട്ട് ചെയ്തവരുടെ എണ്ണവും, മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസം ഉണ്ടെന്നാണ് പരാതി. വോട്ട് ചെയ്തത് 715 പേര്‍ എന്നാണ് കണക്ക്. എന്നാല്‍ മെഷീനില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളാണ്.

ഇതേ തുടര്‍ന്നാണ് എല്‍ഡിഎഫും യുഡിഎഫും പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. വോട്ടിംങ് മെഷീനില്‍ കൃത്രിമം നടന്നെന്ന് യുഡിഎഫ്, എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാര്‍ പരാതിപ്പെട്ടു. ഈ പരാതി വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസര്‍ ബൂത്ത് ഏജന്റ്മാരെ അറിയിച്ചു.

മിക്ക പോളിങ് സ്‌റ്റേഷനുകളിലും തിരഞ്ഞെടുപ്പ് വൈകിയതില്‍ ആക്ഷേപവുമായി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. കുറവ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിലൂടെ മിക്കയിടത്തും പോളിങ് മന്ദഗതിയിലായിരുന്നുവെന്നും വ്യാപക ആഷേപമുയര്‍ന്നിരുന്നു.

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

'ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രാഹുല്‍

മഴ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

LIVE BLOG:അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കമായി;രാഹുൽ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവർ ജനവിധി തേടുന്നു

SCROLL FOR NEXT