Kerala

ബൂത്തുകളില്‍ രാവിലെ മുതല്‍ നീണ്ട നിര; വോട്ടുരേഖപ്പെടുത്തി നേതാക്കള്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പ്രമുഖ നേതാക്കള്‍ രാവിലെ തന്നെ തങ്ങളുടെ വോട്ടു രേഖപ്പെടുത്താനായി പോളിങ് സ്‌റ്റേഷനുകളില്‍ എത്തിത്തുടങ്ങി. രവിലെ ഏഴു മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. രവിലെ ആറരയോടെ തന്നെ പല നേതാക്കളും ബൂത്തിലെത്തിത്തുടങ്ങിയിരുന്നു. മുസ്‌ളിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ രാവിലെയെത്തി തങ്ങളുടെ സമ്മതിദാനവകാശം നിയോഗിച്ചു. ശിഹാബ് തങ്ങള്‍ ബൂത്തിലെ ആദ്യ വോട്ടറായാണ് വോട്ട് ചെയ്തത്.

പറവൂര്‍ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളേജില്‍ 109-ാം ബൂത്തിലാണ് സതീശന്‍ വോട്ടുരേഖപ്പെടുത്തിയത്. ലീഗ് നേതാവ് കുഞ്ഞാലികുട്ടി, പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് എന്നിവരും രാവിലെതന്നെ തങ്ങളുടെ വോട്ടുചെയ്തു. വകര ലോകസ്ഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സ്വന്തം നാടായ പാലക്കാട്ടാണ് വോട്ടു ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും വോട്ടുചെയ്യാനെത്തി.

കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും കൊല്ലത്തും അതിരാവിലെയെത്തി വോട്ടുരേഖപ്പെടുത്തി. സംസ്ഥാനത്തെ ബൂത്തുകളില്‍ രാവിലെത്തന്നെ വോട്ടര്‍മാരുടെ നിര പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആലപ്പുഴ മണ്ഡലത്തിലെ തീരദേശങ്ങളിലടക്കം വോട്ടര്‍മാരുടെ വന്‍ തിരക്കാണ്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT