Kerala

'യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു'; പരാതിയുമായി എല്‍ഡിഎഫ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസര്‍കോട്: യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി എല്‍ഡിഎഫിന്റെ പരാതി. ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 113, 114, 115 എന്നീ പോളിങ് ബൂത്തുകളിലും എഎല്‍പിഎസ് ചെങ്കളയിലെ ബൂത്ത് നമ്പര്‍ 106, 107ലും വ്യാപക കള്ളവോട്ട് നടക്കുന്നതായാണ് പരാതി. പോളിങ് ഉദ്യോഗസ്ഥരെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. എല്‍ഡിഎഫ് പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ കെ പി സതീശ് ചന്ദ്രനാണ് പരാതി നല്‍കിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കെ ഇമ്പ ശേഖറിനാണ് പരാതി നല്‍കിയത്.

അതേസമയം ഇടുക്കി ഖജനാപ്പാറയിലും കള്ളവോട്ട് ആരോപണമുണ്ട്. ഖജനാപ്പാറ ബൂത്ത് പത്തൊമ്പതിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. ഖജനാപ്പാറ സ്വദേശി മുരുകന്‍ മൂക്കന്‍ വോട്ട് ചെയ്യാനായി ബൂത്തില്‍ എത്തിയപ്പോഴാണ് തന്റെ പേരില്‍ മറ്റൊരാള്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്.

അതിര്‍ത്തി മേഖലയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ വീണ്ടും ഇരട്ടവോട്ട് പിടികൂടിയിരുന്നു. തമിഴ് തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുമ്പപ്പാറയാണ് ഇരട്ട വോട്ട് പിടികൂടിയത്. പതിനാറാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആളുടെ കൈ വിരലിലെ മഷി ശ്രെദ്ധയില്‍ പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞത്. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂര്‍ണമായും മായ്ക്കാതെ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ഇയാള്‍. നടപടികള്‍ ഒന്നും എടുക്കാതെ തിരികെ പറഞ്ഞയച്ചു. രാവിലെ ചെമ്മണ്ണാര്‍ അന്‍പത്തിഏഴാം ബൂത്തിലും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു.

പാനൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ റീത്ത്

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

മഴ ശക്തമാണ്, ഇടുക്കിയില്‍ രാത്രി യാത്ര വേണ്ട

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

SCROLL FOR NEXT