Kerala

ജയരാജന്‍ ജാവദേക്കറെ കണ്ടത് ബിജെപിയും സിപിഐഎമ്മും തമ്മില്‍ ഡീല്‍ ഉറപ്പിക്കാന്‍; കെ സി വേണുഗോപാല്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: ബിജെപിയും സിപിഐഎമ്മും തമ്മില്‍ ഡീല്‍ ഉറപ്പിക്കാനാണ് ഇ പി ജയരാജന്‍ ജാവദേക്കറെ കണ്ടതെന്ന് ആലപ്പുഴ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ സി വോണുഗോപാല്‍ ആരോപിച്ചു. ജയരാജിനും സിപിഐഎമ്മിനും ജാഗ്രതക്കുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.

ഇരുവരുടെയും കൂടിക്കാഴ്ച മുഖ്യമന്ത്രി നേരത്തെ അറിഞ്ഞുതന്നെയാണ്. കണ്ണൂരില്‍ ഇതര പാര്‍ട്ടിക്കാരുടെ കല്യാണത്തിന് പോലും സിപിഐഎമ്മുകാര്‍ക്ക് പോകാന്‍ കഴിയില്ല. അപ്പോഴാണ് ബിജെപി നേതൃത്വവുമായി ജയരാജന്‍ ചര്‍ച്ച നടത്തുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ചര്‍ച്ചകള്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നതെന്നും സുന്ദ്രേന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണവുമായി വേണുഗോപാല്‍ രംഗത്തെത്തിയത്. തന്റെ വോട്ടുരേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT