Kerala

ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്‍ധാരയുടെ തെളിവ്; കെ മുരളീധരന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശ്ശൂര്‍: കെ മുരളീധരന്‍ പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം - ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. ഇത് ഞങ്ങള്‍ പൊളിക്കും. എല്‍ഡിഎഫിന് 18 സീറ്റ്. ബിജെപിക്ക് രണ്ട് എന്നതാണ് സിപിഐഎം, ബിജെപിയുടെ അന്തര്‍ധാരയുടെ ധാരണ. ഇതോടെ സ്വന്തം പേരിലുള്ള ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായിക്ക് ഊരാനും കോണ്‍ഗ്രസിനെ പൊളിക്കനും പറ്റുമെന്നാണ് ധാരണയെന്നും മുരളീധരന്‍ ആരോപിച്ചു.

പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെങ്കിലും രാഷ്ട്രീയകാര്യം സംസാരിച്ചിട്ടില്ലെന്നായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്. ബിജെപിയിലേക്കു പോകുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

ചര്‍ച്ചകള്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നതെന്നും സുന്ദ്രേന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത ആരോപണവുമായി മുരളീധരന്‍ രംഗത്തെത്തിയത്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT