Kerala

സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചില്ലെന്ന് തോന്നുന്നു, അതാണിങ്ങനെ; തുറന്നടിച്ച് ഇ പി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷനുമായ കെ സുധാകരനെതിരെ രൂക്ഷപ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നും അതുകൊണ്ട് ഇന്നുരാവിലെ അതിന്റെ തകരാറു പ്രകടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇ പി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന സുധാകരന്റെ വാക്കുകൾക്ക് മറുപടി നൽകുകയായിരുന്നു ജയരാജൻ.

കെ സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിനായി തയാറെടുത്തിരിക്കുകയാണ്. സുധാകരൻ ബിജെപിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നും ഇ പി പറഞ്ഞു. കള്ളവോട്ടൊക്കെ സുധാകരന്റെ ശീലമായിരുന്നു. അതൊന്നും പഴയതുപോലെ ക്ലച്ചുപിടിക്കുന്നില്ല. തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. അവർക്കെതിരെ പൊരുതി വന്നവനാണ് താനെന്നും ഇപി കൂട്ടിച്ചേർത്തു. കെ സുധാകരനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപി ജയരാജന്റെ വാക്കുകൾ

കെ സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിനായി തയാറെടുത്തിരിക്കുകയാണ്. സുധാകരൻ ബിജെപിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഞങ്ങൾ ഈ നിലപാട് സംബന്ധിച്ച് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. കള്ളവോട്ടൊക്കെ സുധാകരന്റെ ശീലമായിരുന്നു. അതൊന്നും പഴയതുപോലെ ക്ലച്ചുപിടിക്കുന്നില്ല, എനിക്ക് തോന്നുന്നത് സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ല എന്നാണ്. അതുകൊണ്ട് ഇന്നുരാവിലെ അതിന്റെ തകരാറു പ്രകടിപ്പിച്ചു. അതാണ് ഞാൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞത്. എനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. ഞാൻ അവർക്കെതിരെ പൊരുതി വന്നവനാണ്.

എന്നെ കൊല്ലാൻ ശ്രമിച്ചവരാണ് ആർഎസ്എസുകാർ. അദ്ദേഹത്തിന് അൽഷിമേഴ്‌സ് ഉണ്ടോ? എന്തോ ഒരു തകരാറുണ്ട്. ഇങ്ങനെ പോയാലെങ്ങനെ കോൺഗ്രസിനെ നയിക്കാൻ കഴിയും? അതുകൊണ്ട് നല്ലൊരു രാഷ്ട്രീയ നേതാവാകാൻ ശ്രമിക്ക്. സത്യങ്ങളിൽ ഊന്നി നിൽക്കൂ. നിലവാരമില്ലാത്തവരാണ് എനിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ല. തോക്കിൻ്റെ പക ഇപ്പോഴും സുധാകരന് തീർന്നിട്ടില്ല അല്ലേ? നിലവാരമില്ലാത്ത ആരോപണത്തിന് മറുപടി ഇല്ല. ശോഭാ സുരേന്ദ്രനെ അറിയില്ല. കെ സുധാകരനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കും. നിയമ നടപടി സ്വീകരിക്കും. മാന നഷ്ടത്തിന് കേസ് കൊടുക്കും.

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

SCROLL FOR NEXT