Kerala

സിഎംആർഎൽ കേസ്; വെറുതെ ആഗ്രഹിച്ചതുകൊണ്ട് നടപടിയുണ്ടാകില്ല, നിയമവിരുദ്ധമായി ഒന്നുമില്ല: പിണറായി വിജയൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂർ: സിഎംആർഎൽ കേസിൽ അറസ്റ്റ് മനസിൻ്റെ ആഗ്രഹം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കമ്പനിക്ക് സേവനത്തിന് പ്രതിഫലമായി അക്കൗണ്ട് വഴി പണം കൈമാറുന്നതിൽ എന്താണ് തെറ്റെന്നും എല്ലാം സുതാര്യവും നിയമപരമായുമാണ് നടന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി റിപ്പോർട്ടർ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ഇതിൽ കമ്പനി നടത്തിയത് എന്റെ മകളായിപോയി എന്ന പ്രത്യേകത മാത്രമേ ഉള്ളൂ. എത്രപേർ കമ്പനി നടത്തുന്നുണ്ട്. വെറുതെ ആഗ്രഹിച്ചത് കൊണ്ട് നടപടിയുണ്ടാകില്ല. നിയമവിരുദ്ധമായി ഒന്നുമില്ല. ഇന്നയാളുടെ മകളാണ് എന്ന് രേഖപ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ പിന്തുണയ്ക്കുന്നവരായി കോൺഗ്രസ് മാറി. എനിക്കെതിരെ എല്ലാകാലത്തും ആക്രമണമുണ്ടായിട്ടുണ്ട്. ദശാബ്ദങ്ങളായി ആക്രമണം നടക്കുന്നുണ്ട്. മലയാള മനോരമ ഉൾപ്പെടെ അതിൻ്റെ ഭാഗമായി. എന്നിട്ടും ഞാൻ തളരുന്നില്ല. കാരണം കൈകൾ ശുദ്ധമാണ്. സ്വയംവിമർശനം നടത്തേണ്ടത് മാധ്യമങ്ങളാണ്. മാധ്യമങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനെന്തിന് സ്വയംവിമർശനം നടത്തണമെന്നും പിണറായി വിജയൻ അഭിമുഖത്തിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ വിലയിരുത്തൽ അല്ല, ദേശീയതലത്തിൽ ചർച്ച ചെയ്യുന്ന മറ്റ് വിഷയങ്ങളുണ്ടെന്നും മൂന്നാംവട്ടം മോദി അധികാരത്തിൽ വന്നാൽ രാജ്യത്തിൻ്റെ ജനാധിപത്യം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസിന്റെ തീവ്ര അജണ്ടകളാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മതനിരപേക്ഷതയ്ക്ക് പോറല്‍ ഏല്‍പ്പിക്കുന്നതും ഭരണഘടനയെ പിച്ചിച്ചീന്തുന്നതുമായ കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.

ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ രാജ്യത്തിന്റെ മതനിരപേക്ഷതയും സ്വാതന്ത്ര്യവും ജനാധിപത്യവും അപകടത്തിലാവുമെന്നും മുഖ്യമന്ത്രി റിപ്പോര്‍ട്ടര്‍ ടി വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം, കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചത്, കച്ചത്തീവ് പ്രശ്നം ഉന്നയിച്ചത്, ലാലു പ്രസാദ് യാദവ് മട്ടന്‍ കറി ഉണ്ടാക്കുന്നത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്, തേജസ്വി യാദവ് മീന്‍ പൊരിച്ചത് കഴിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മോദി വിവിധ ഘട്ടങ്ങളില്‍ പ്രചാരണായുധമായി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT