Kerala

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊലപ്പെടുത്തി; ഭീകരനായി തിരച്ചില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊലപ്പെടുത്തി. രജൗറിയില്‍ തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം. പള്ളിയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ അജ്ഞാതനായ തോക്കുധാരി മുഹമ്മദ് റസാഖിന് (40) നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് റസാഖ് മരിച്ചു.

സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട റസാഖ്. സംഭവസ്ഥലത്തേക്ക് ഉടന്‍ എത്തിച്ചേർന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരനായി തിരച്ചില്‍ ആരംഭിച്ചെങ്കിലും പ്രതി കടന്നുകളഞ്ഞു. പ്രദേശത്ത് തുടര്‍ച്ചയായ മൂന്നാമത്തെ വെടിവെപ്പാണിത്. നേരത്തെ അനന്ദനാഗിലും ഹെര്‍പോരയിലും രണ്ട് പേരെ വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു.

ബുധനാഴ്ച്ചയാണ് ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളി അനന്ദ്‌നാഗില്‍ വെച്ച് ആക്രമിച്ചത്. അതിനും ഒരാഴ്ച്ച മുമ്പാണ് ഡെറാഡൂണ്‍ സ്വദേശിയെ ഹെര്‍പോരയില്‍ വെച്ച് വെടിവെച്ചുകൊലപ്പെടുത്തിയത്. ഇതിനിടെ അനന്ത്നാഗിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അനന്ത് നാഗിൽ മെയ് ഏഴിനാണ് തെരഞ്ഞെടുപ്പ്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT