Kerala

'വ്യാജ പ്രചരണം നടത്തുന്നു'; രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ തരൂരിനെതിരെ കേസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസ്. തീരദേശത്ത് രാജീവ്‌ പണം നൽകി വോട്ട് പിടിക്കുന്നതായി തരൂർ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. തിരുവനന്തപുരം സൈബർ പൊലീസാണ് രാജീവിന്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. അദ്ദേഹം നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

സ്വകാര്യ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശശി തരൂരിന്റെ പരാമർശം. പണം കൊടുത്ത് വോട്ട് പിടിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നൽകിയ വക്കീൽ നോട്ടീസ് അയയ്ക്കുകയും ഡ‍ിജിപിക്ക് പരാതി നൽകുകയും ചെയ്തു.

എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു ശശി തരൂരിന്റെ വാദം. പണം നൽകിയതായി പറഞ്ഞു കേട്ടിരുന്നുവെന്നാണ് പറഞ്ഞതെന്നും പിന്നീട് അദ്ദേഹം പ്രതികരിച്ചിരുന്നു.‍ എന്നാൽ ഭിന്നിപ്പുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ശശി തരൂരിനെതിരെ നൽകിയ പരാതിയിലെ ആരോപണം.

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

SCROLL FOR NEXT