Kerala

പേരാവൂരിൽ കള്ളവോട്ട് നടന്നിട്ടില്ല, വോട്ട് ചെയ്തത് ക്രമപ്രകാരം; യുഡിഎഫ് പരാതി തള്ളി കളക്ടർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂർ: പേരാവൂരിലെ കള്ളവോട്ട് സംബന്ധിച്ച യുഡിഎഫ് പരാതി തള്ളി കണ്ണൂർ ജില്ലാ കളക്ട‍ർ. കള്ളവോട്ട് നടന്നിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്തിയതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണ്. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ല. മൈക്രോ ഒബ്‌സര്‍വര്‍, പോളിങ്ങ് ഓഫീസര്‍, വോട്ടര്‍, സഹായി വോട്ടര്‍ എന്നിവരുടെ മൊഴി എടുത്തതില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നും നടപടിക്രമങ്ങളില്‍ വീഴ്ചയോ അപാകതയോ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി കളക്ടർ അറിയിച്ചു.

പേരാവൂർ മണ്ഡലത്തിലെ 123ാം നമ്പര്‍ ബൂത്തിലെ വോട്ടറായ 106 വയസ്സുകാരിയായ കല്ല്യാണിയുടെ വോട്ട്, സമർദ്ദത്തിലാക്കി സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം ചെയ്തു എന്നായിരുന്നു പരാതി. ‌യുഡിഎഫ് സ്ഥാനാർഥിയുടെ ഏജൻ്റാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വോട്ട് ചെയ്ത കല്യാണിയുടെ കുടുംബവും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT