Kerala

ആക്ഷേപപ്രചാരണം ശൈലജ ടീച്ചറുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്,വൻ ഭൂരിപക്ഷത്തോടെ വിജയം;മുഖ്യമന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂർ: കേരളത്തിൽ എൽഡിഎഫ് അനുകൂല തരംഗമാണ് അലയടിച്ചുയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശൈലജ ടീച്ചറുടെ സ്വീകാര്യതയോട് എതിരാളികൾക്ക് അസഹിഷ്ണുതയാണ്. സാംസ്കാരിക നിലവാരം വിട്ടുള്ള പ്രചരണമാണ് ശൈലജ ടീച്ചർക്ക് എതിരെ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്കാരിക നിലവാരം വിട്ടുള്ള ഒന്നും കേരളത്തിൻ്റെ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആക്ഷേപ പ്രചാരണം ശൈലജ ടീച്ചറുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ശൈലജ ടീച്ചറുടെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിമർശനം മുഖ്യമന്ത്രി ആവർത്തിച്ചു. പൗരത്വ നിയമത്തെ കുറിച്ച് രാഹുൽ മിണ്ടുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
'ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ രാഹുൽ പൗരത്വ നിയമം സംസാരിച്ചില്ല. വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ വന്നപ്പോഴെങ്കിലും അതിനെ പറ്റി പറയുമെന്ന് പ്രതീക്ഷിച്ചു.
കോൺഗ്രസ് പ്രകടന പ്രതികയിൽ അങ്ങനെയൊരു കാര്യമേയില്ല.
ഇതിന് രാഹുൽ ഗാന്ധി മറുപടി പറയണം,' മുഖ്യമന്ത്രി പറഞ്ഞു.

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

SCROLL FOR NEXT