Kerala

'പാനൂര്‍ ബോംബ് സ്‌ഫോടനം, ഭീതി പരത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍'; ആരോപണവുമായി യുഡിഎഫ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: പാനൂര്‍ ബോംബ് സ്‌ഫോടനം ഭീതി പരത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് യുഡിഎഫ്. ബോംബ് നിര്‍മാണത്തിന് പിന്നില്‍ സിപിഐഎം ഉന്നത നേതാക്കളുടെ ഗൂഢാലോചന നടന്നുവെന്ന് ആര്‍എംപി നേതാവ് എന്‍ വേണു ആരോപിച്ചു. കേസില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

ബോംബ് നിര്‍മാണത്തില്‍ സിപിഐഎം നേതൃതലത്തില്‍ ഗൂഢാലോചന നടന്നു. ബോംബ് നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം നല്‍കിയത് ആരാണെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കണമെന്നും സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കണമെന്നും എന്‍ വേണു ആവശ്യപ്പെട്ടു.

ഷാഫി പറമ്പിലിനെതിരേയുള്ള സൈബര്‍ അറ്റാക്ക് ആരോപണം പാനൂര്‍ ബോംബ് സ്‌ഫോടനം ചര്‍ച്ച ചെയ്യാതിരിക്കാനാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പരാജയഭീതിയില്‍ സിപിഐഎം സ്ഫോടനവും നുണ ബോംബുകളും ഉയര്‍ത്തി പ്രചാരണം വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും യുഡിഎഫ് ആരോപിച്ചു.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

SCROLL FOR NEXT