Kerala

വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമമെന്ന് ആരോപണം; ബിജു രമേശിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെതിരെ എല്‍ഡിഎഫ് പൊലീസിന് പരാതി നല്‍കി. അരുവിക്കര പൊലീസിന് അരുവിക്കര സിപിഐഎം ലോക്കല്‍ സെക്രട്ടറി ആന്റണിയാണ് പരാതി നല്‍കിയത്. ബിജു രമേശിന് ഒപ്പമുള്ളവര്‍ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്നും ആന്റണിയുടെ പരാതിയിലുണ്ട്.

നേരത്തെ അരുവിക്കര മൈലംമൂട് വടക്കേമല കോളനിയിലെത്തിയ ബിജു രമേശിനെയും സംഘത്തെയും എല്‍ഡിഎഫ് പ്രവര്‍ത്തകര് തടഞ്ഞുവെച്ചിരുന്നു. ഇക്കാര്യത്തിലാണ് പരാതി. കോളനി നിവാസികള്‍ക്ക് പണം കൈമാറിയെന്ന് എല്‍ഡിഎഫ് ആരോപിച്ചു. പൊലീസും തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിക്കുന്നു.

ബിജു രമേശിനെ പോലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതികരിക്കാന്‍ ബിജു രമേശ് തയ്യാറായില്ല. രാത്രിയോടെയാണ് ബിജു രമേശ് എത്തിയത്. രണ്ട് വാഹനങ്ങളിലായാണ് ബിജു രമേശും സംഘവും എത്തിയത്.

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

SCROLL FOR NEXT