Kerala

ഡിവൈഎസ്പിയുടെ അമ്മയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി; മാല കവര്‍ന്നെന്ന് പരാതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: വയോധികയെ നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിയശേഷം സ്വര്‍ണമാല തട്ടിയെടുത്തെന്ന് പരാതി. മേരി (76) ന്റെ സ്വര്‍ണമാലയാണ് തട്ടിയെടുത്തത്. കൊല്ലം ജില്ലയിലെ ഡിസിആര്‍ബി ഡിവൈഎസ്പി ആര്‍ ജോസിന്റെ അമ്മയാണ് മേരി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പനച്ചമൂട്ടിലെ ബാങ്കില്‍ നിന്നും പെന്‍ഷന്‍ തുക പിന്‍വലിച്ചിറങ്ങിയ മേരി വീട്ടിലേക്ക് മടങ്ങാനായി ബസില്‍ കയറിയതായിരുന്നു. എന്നാല്‍ ബസ് പോകാന്‍ വൈകുമെന്നതിനാല്‍ മേരി ബസില്‍ നിന്നും ഇറങ്ങി. ബസില്‍ ഇരുന്നിരുന്ന മറ്റ് മൂന്ന് സ്ത്രികളും പിന്നാലെ ഇറങ്ങുകയായിരുന്നു.

ആദ്യം വന്ന ഓട്ടോയില്‍ മൂന്ന് സ്ത്രീകളും കയറി. തുടര്‍ന്ന് ആനപ്പാറയില്‍ ഇറക്കാമെന്ന് പറഞ്ഞ് മേരിയേയും ക്ഷണിക്കുകയായിരുന്നു. വെള്ളറട ജംഗ്ഷനിലെത്തിയപ്പോള്‍ മേരിയെ ഇറക്കിവിട്ടു. തുടര്‍ന്നാണ് മാല നഷ്ടപ്പെട്ട വിവരം മേരി മനസ്സിലാക്കിയത്.

തുടര്‍ന്ന് വെള്ളറട പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഓട്ടോയുടെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തി. പൊലീസ് അന്വേണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT