Kerala

രൂപയുടെ മൂല്യത്തില്‍ ഇന്നും ഇടിവ്; സ്വര്‍ണ്ണവില കുത്തനെ ഉയര്‍ന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. പവന് 400 രൂപ കൂടി ഒരു പവന് 54,520 രൂപയായി. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 6,815 രൂപയായി. രാജ്യാന്തര വിപണിയിലെ വില വര്‍ധനവാണ് കേരളത്തിലെയും വില വര്‍ധനവിന് കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.

അതേസമയം രൂപയുടെ മൂല്യത്തില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. യു എസ് ഡോളറിനെതിരെ 6 പൈസയാണ് കുറഞ്ഞത്. ഇതോടെ ഡോളറിന് 83.55 രൂപയായി. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്.

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

കാസർകോട് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേതാക്കളുടെ പരസ്യ ആരോപണങ്ങള്‍: അന്വേഷണം തുടങ്ങി സിപിഐഎം

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

വോട്ട് രാഹുൽ ഗാന്ധിക്ക് ചെയ്യണം; റായ്ബറേലിയിലെത്തി വോട്ട് ചോദിച്ച് വയനാട് എംഎൽഎമാർ

SCROLL FOR NEXT