Kerala

യുഎഇ മഴക്കെടുതി; കോഴിക്കോട് നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ദുബായിലിറക്കാനാകാതെ തിരിച്ചെത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ദുബായിലേക്ക് ഇന്നലെ പുറപ്പെട്ട എയര്‍ ഇന്ത്യാവിമാനത്തിലെ യാത്ര അനിശ്ചിതത്വത്തില്‍. യുഎഇയിലെ മഴക്കെടുതിയെത്തുടർന്നാണ് വിമാനയാത്ര അനിശ്ചിതത്വത്തിലായത്. കോഴിക്കോട് നിന്നും രാത്രി എട്ടു മണിക്ക് പോയ വിമാനം ദുബായിലിറക്കാനാകാതെ കരിപ്പൂരില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി മസ്കറ്റ് വിമാനത്താവളത്തിലിറക്കിയ വിമാനം പുലര്‍ച്ചെയാണ് കരിപ്പൂരിലെത്തിച്ചത്.

180-ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ റാസല്‍ഖൈമയിലെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. റീഫണ്ട് നല്‍കാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയാണിത്. ദുബായിൽ പെയ്ത കനത്ത മഴ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT