Kerala

കാസർക്കോട്ട് മോക്പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക്; പരിശോധിക്കണമെന്ന് സുപ്രീം കോടതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മോക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപി നേതാവിന് കിട്ടിയെന്ന പരാതി പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നി‍ർദ്ദേശം നൽകി സുപ്രീം കോടതി. വിവിപാറ്റ് മുഴുവനായി എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ വാദം കേൾക്കവെയായിരുന്നു കാസർകോട് നടന്ന മോക് പോളിങ്ങിലെ പ്രശ്നം കോടതിയിൽ ച‍ർച്ചയായതും അന്വേഷിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

മോക് പോളിന്റെ ആദ്യ മൂന്ന് റൗണ്ടിലാണ് പ്രശ്നമുണ്ടായത്. എല്ലാ സ്ഥാനാർത്ഥികൾക്കും ഒരു വോട്ട് വീതം ചെയ്തപ്പോൾ ബിജെപി സ്ഥാനാർത്ഥിക്ക് അധികമായി ഒരു വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന്റെയും യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്റെയും ഏജന്റുമാരാണ് കലക്ടർ കെ ഇമ്പശേഖറിന് പരാതി നൽകുകയായിരുന്നു. തുട‍ർന്ന് ആദ്യഘട്ടത്തിൽ പരിശോധന നടത്തി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മോക് പോൾ നടന്നത്.

ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷനാണ് ഈ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ മുഴുവൻ വിവിപാറ്റ് രശീതികളും എണ്ണണമെന്ന ആവശ്യം സാധൂകരിക്കാൻ കാസർകോട് നടന്ന വിഷയം സുപ്രീം കോടതിയിൽ ഉന്നയിക്കുകയായിരുന്നു. ഇതോടെ ഈ വിഷയത്തിൽ പരിശോധന നടത്താൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബഞ്ചാണ് പരാതി പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചത്.

ഇവിഎം ഉപയോഗിച്ച് തിരഞ്ഞെടുപ്പു നടത്തിയിരുന്ന മിക്ക യൂറോപ്യൻ രാജ്യങ്ങളും ബാലറ്റിലേക്ക് തിരിച്ചുപോയെന്ന പ്രശാന്ത് ഭൂഷന്റെ വാദം കോടതി അം​ഗീകരിച്ചില്ല. മറ്റു രാജ്യങ്ങളുമായി ഇന്ത്യയിലെ വോട്ടെടുപ്പിനെ താരതമ്യപ്പെടുത്താനാകില്ലെന്ന് പറഞ്ഞ കോടതി ജർമനിയിൽ ആറു കോടി വോട്ടർമാരുള്ളപ്പോൾ ഇന്ത്യയിലുള്ളത് 97 കോടി വോട്ടർമാരാണെന്നും വ്യക്തമാക്കി.

ക്വാറിയിലെ വെള്ളത്തില്‍ വീണ് സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; ഇന്ന് അന്വേഷണം തുടങ്ങും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തണം; ഹേമന്ത് സോറെൻ്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കിഫ്ബിയിലെ ഫെമ നിയമലംഘനം; ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

SCROLL FOR NEXT