Kerala

കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്. എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചെന്ന പരാതിയിലാണ് നടപടി.

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലീം, കൃസ്ത്യൻ പള്ളികൾ ഉണ്ടാകില്ലെന്ന് ആയിരുന്നു പ്രസംഗം. തിരുവനന്തപുരം സ്വദേശി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി. പരാതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിക്ക് കൈമാറുകയും ഡിജിപി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

മതസ്പർദ്ധ വളർത്തുന്ന പ്രസ്‌താവന ഉപയോഗിച്ചുവെന്ന ഐപിസി 153 വകുപ്പ് ചേർത്താണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി എം കെ രാഘവന് വേണ്ടിയുള്ള പ്രചാരണങ്ങളിൽ ഷമാ മുഹമ്മദ് സജീവ സാന്നിധ്യമായിരുന്നു.

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

SCROLL FOR NEXT