Kerala

വയനാട് സുഗന്ധഗിരിയിലെ അനധികൃത മരംമുറി: ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പിന്‍വലിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കല്‍പ്പറ്റ: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പിന്‍വലിച്ച് വനംവകുപ്പ്. സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന ഉള്‍പ്പടെയുള്ളവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റേഞ്ച് ഓഫീസര്‍ അടക്കം മറ്റു മൂന്നുപേരെയുമാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ വിശദീകരണം ചോദിക്കാതെയുള്ള നടപടി നിലനില്‍ക്കില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വനംവകുപ്പിന്റെ നടപടി.

സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക വനം വിജിലന്‍സ് സംഘത്തിന്റെ റിപ്പോര്‍ട്ട് നേരത്തെ സമര്‍പ്പിച്ചിരുന്നു. വിശദീകരണം ചോദിക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇത് പാലിച്ചിരുന്നില്ല. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള നടപടി. കേസ് കോടതിയില്‍ എത്തിയാല്‍ തിരിച്ചടി നേരിടുമെന്നാണ് നിഗമനം.

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

SCROLL FOR NEXT