Kerala

ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം വിലക്കി കേരള വി സി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് എം പി കേരള സര്‍വ്വകലാശാലയില്‍ നടത്താനിരുന്ന പ്രഭാഷണം വൈസ് ചാന്‍സലര്‍ തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടികാട്ടിയാണ് നടപടി. 'ഇന്ത്യന്‍ ജനാധിപത്യം, വെല്ലുവിളികളും കടമകളും' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം നടത്തേണ്ടിയിരുന്നത്.

ഇന്ന് ഉച്ചയ്ക്ക് 1.15 ന് യൂണിവേഴ്‌സിറ്റി എംപ്ലേയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. ഇടതുജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. എല്ലാ മാസവും പരമ്പര നടത്താറുണ്ടെന്നും പ്രഭാഷണ പരമ്പര പൊതുപരിപാടിയല്ലെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോ യൂണിവേഴ്‌സിറ്റി രജിസ്ട്രാറോ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ ജോസ് കെ മാണി: ടി ജി നന്ദകുമാര്‍

മദ്യനയ അഴിമതികേസ്; കെജ്‌രിവാളിനെയും ആപ്പിനെയും പ്രതിചേര്‍ത്ത് ഇഡി കുറ്റപത്രം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; ഒഴിഞ്ഞ് മാറി ആരോഗ്യമന്ത്രി

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

SCROLL FOR NEXT